Connect with us

Kerala

ജെ ഡി എസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എന്‍ സി പി പട്ടികക്ക് കേന്ദ്ര അംഗീകാരം, എലത്തൂരില്‍ ശശീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | ജനതാദള്‍ എസ്, എന്‍ സി പി പാര്‍ട്ടികള്‍ കൂടി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ജെ ഡി എസ് നാലും എന്‍ സി പി മൂന്നും സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. എന്‍ സി പിയില്‍ തര്‍ക്കത്തിലുണ്ടായിരുന്ന എലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ തന്നെ മത്സരിക്കും.

കോവളത്ത് നീലലോഹിതദാസ നാടാറും തിരുവല്ലയില്‍ മാത്യു ടി തോമസും ചിറ്റൂരില്‍ കൃഷ്ണന്‍ കുട്ടിയും അങ്കമാലിയില്‍ ജോസ് തെറ്റയിലുമാണ് ജെ ഡി എസിന് വേണ്ടി മത്സരിക്കുന്നത്. കുട്ടനാട്ടില്‍ തോമസ് കെ തോമസ് ആണ് എന്‍ സി പി സ്ഥാനാര്‍ഥി.

നേരത്തേ സി പി ഐ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിരുന്നു.