Connect with us

Kerala

ഫ്രഞ്ച് കോടീശ്വരന്‍ ഒലിവിയര്‍ ഡസോള്‍ട്ട് ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ടു

Published

|

Last Updated

പാരീസ് |  വടക്ക് പടിഞ്ഞാറന്‍ ഫ്രാന്‍സിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഫ്രഞ്ച് എം പിയും കോടീശ്വരനുമായ ഒലിവിയര്‍ ഡസോള്‍ട്ട് (69) അന്തരിച്ചു. റഫാല്‍ യുദ്ധവിമാനം നിര്‍മിക്കുന്ന വ്യവസായ ഗ്രൂപ്പിന്റെ ഉടമ സെര്‍ഗി ഡസോള്‍ട്ടിന്റെ മകനാണ് ഡസോള്‍ട്ട്. നോര്‍മെഹ്ന്‍ഡിയിലെ ഡോവില്ലെയ്ക്കു സമീപം ഇന്നലെ വൈകുന്നേരമാണ് അപകടം. അപകടത്തില്‍ പൈലറ്റും മരിച്ചു. ഇരുവരും മാത്രമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. നോര്‍മെഹ്ന്‍ഡിയില്‍ ഒഴിവുകാല വസതിക്കു സമീപത്തുനിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പെടുകയായിരുന്നു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അനുശോചനം രേഖപ്പെടുത്തി.

 

 

Latest