Connect with us

Kerala

കേന്ദ്ര ഏജന്‍സികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്തുവെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പ്രചാരണം സ്വമേധയാ ഏറ്റെടുത്തുവെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈയടുത്ത ദിവസങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ ആക്രമണോത്സുകതക്ക് ആക്കം കൂടി. അതിന്റെ ഒടുവിലെ ഉദാഹരണങ്ങളാണ് കിഫ്ബിക്കെതിരായ ഇ ഡിയുടെ നീക്കവും കസ്റ്റംസ് സമര്‍പ്പിച്ച സത്യവാങ്മൂലവുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും മനോനില കടമെടുത്ത് കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങിത്തിരിച്ചത്. കസ്റ്റംസ് പ്രചാരണം നയിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ തെളിവാണ് കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ എതിര്‍ കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ സത്യവാങ്മൂലം കൊടുക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. നവംബറില്‍ സ്വപ്‌ന നല്‍കിയ രഹസ്യമൊഴിയില്‍ വ്യക്തികളുടെ പേരും പദവികളും എഴുതിച്ചേര്‍ത്താണ് സത്യവാങ്മൂലം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.