Connect with us

Kerala

പാലാരിവട്ടം പാലം നാളെ ഗതാഗതത്തിന് തുറന്നുകൊടുക്കും

Published

|

Last Updated

കൊച്ചി | പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭാരപരിശോധനയും പൂര്‍ത്തിയാക്കിയ പാലാരിവട്ടം മേല്‍പ്പാലം ഞായറാഴ്ച നാടിന് സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ആഘോഷ പരിപാടികളുണ്ടാകില്ല.

വൈകുന്നേരം നാലിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയറാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. ഡിഎംആര്‍സിക്കു വേണ്ടി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണു പാലം പുനര്‍നിര്‍മാണം നടത്തിയത്.

2020 സെപ്റ്റംബര്‍ 28നാണു പുനര്‍നിര്‍മാണം തുടങ്ങിയത്. പഴയ പാലത്തിന്റെ മുകള്‍ ഭാഗം 57 ദിവസം കൊണ്ടാണു പൊളിച്ചുമാറ്റിയത്. 19 സ്പാനുകളില്‍ 17 എണ്ണവും അവയിലെ 102 ഗര്‍ഡറുകളുമാണു പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു പണിതത്.

Latest