Connect with us

National

പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ്; തൃണമൂല്‍ പട്ടികയായി; മമത നന്ദിഗ്രാമില്‍

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് പട്ടികയായി. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇത്തവണ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും.

സിറ്റിംഗ് സീറ്റായ ഭുവാനിപൂരിനെ ഒഴിവാക്കിയാണ് മമത നന്ദിഗ്രാം തിരഞ്ഞെടുത്തത്. തൃണമൂല്‍ വിട്ട് അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയുടെ ശക്തികേന്ദ്രമാണ് നന്ദിഗ്രാം. ഭുവാനിപൂരില്‍ സോവന്ദേബ് ചട്ടോപാധ്യായ ജനവിധി തേടും.

പശ്ചിമ ബംഗാളിലെ 294 സീറ്റുകളില്‍ 291 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 80 വയസ്സിന് മുകളില്‍ പ്രായമുള്ള ആരും മത്സരരംഗത്തില്ല. സ്ഥാനാര്‍ഥികളില്‍ 50 പേര്‍ സ്ത്രീകളാണ്.

Latest