Gulf
സഊദിയില്‍ കൊവിഡ് വാക്‌സിന്‍ ഫാര്‍മസികളില്‍ ലഭ്യമാക്കും: ആരോഗ്യ മന്ത്രി

ദമാം | സഊദിയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാക്‌സിനുകള്‍ രാജ്യത്തെ എല്ലാ ഫാര്‍മസികളിലും ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ പറഞ്ഞു.
നിലവിലെ പ്രതിരോധ കുത്തിവെപ്പുകള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും മരുന്നുകള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 2020 ഡിസംബര്‍ 17 ന്് രാജ്യവ്യാപകമായി വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചതിനു ശേഷം നൂറിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് കുത്തിവെപ്പുകള്‍ നല്‍കി വരുന്നതെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----