Connect with us

Kerala

'നാട് നന്നാകാൻ യു ഡി എഫ്'; ഐക്യജനാധിപത്യ മുന്നണി മുദ്രാവാക്യമായി

Published

|

Last Updated

തിരുവനന്തപുരം | “നാട് നന്നാകാൻ യു ഡി എഫ്” എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി ഐക്യ ജനാധിപത്യ മുന്നണി. മുന്നണി പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികൾക്കൊപ്പം ‘വാക്ക് നൽകുന്നു യു ഡി എഫ് ‘എന്ന വാചകവും ഉണ്ടാകും.

നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ പി സി സി ആസ്ഥാനത്തു കൂടിയ യു ഡി എഫ് നേതൃയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ മുദ്രാവാക്യം പ്രഖ്യാപിച്ചത്.

നേരത്തേ, ഉറപ്പാണ് എൽ ഡി എഫ് എന്ന മുദ്രാവാക്യം ഇടതുപക്ഷ മുന്നണി പ്രഖ്യാപിച്ചിരുന്നു.