Connect with us

Kerala

സഹപാഠിയോട് സംസാരിച്ചതിന് പത്താം ക്ലാസുകാരന് മര്‍ദനം; പ്രതി പിടിയില്‍

Published

|

Last Updated

കണ്ണൂര്‍ | പാനൂരില്‍ സദാചാര പോലീസ് ചമഞ്ഞ് പത്താംക്ലാസുകാരനെ നടുറോട്ടിലിട്ട് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ഓട്ടോ ഡ്രൈവര്‍ ജിനീഷാണ് പിടിയിലായത്. സഹപാഠിയോട് വഴിയില്‍ വച്ച് സംസാരിച്ചതിനാണ് മറ്റുള്ളവര്‍ക്ക് മുന്നിലിട്ട് മര്‍ദിച്ചത്.

ഇന്നലെ ഉച്ചക്ക് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് സഹപാഠിയോടൊത്ത് വീട്ടിലേക്ക് മടങ്ങിവരികയായിരുന്നു പത്താംക്ലാസുകാരന്‍. മുത്താറപ്പീടിക കവലയിലെത്തിയപ്പോള്‍ ഡ്രൈവര്‍ ജിനീഷ് കുട്ടിയെ തടഞ്ഞു നിര്‍ത്തി പൊതിരെ തല്ലുകയായിരുന്നു.സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പാനൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷനും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്