National
തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി; ഗുജറാത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു
അഹമ്മദാബാദ് | ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നേതൃത്വത്തില്‍ കൂട്ടരാജി. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ഡയും നിയമസഭാ കക്ഷി നേതാവ് പരേഷ് ധനാനിയും രാജിവച്ചു.
തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി സമര്‍പ്പിച്ചത്. ഇരുവരുടെയും രാജി ഹൈക്കമാന്‍ഡ് സ്വീകരിച്ചതായാണ് വിവരം. പരേഷ് ധനാനിയുടെ ജില്ലയായ അംറേലിയില്‍ അമ്പത് ശതമാനത്തിലേറെ സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.ധനാനിയുടെ സ്വന്തം വാര്‍ഡില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റിരുന്നു.







