Connect with us

Kerala

ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചു; രാഹുല്‍ ഗാന്ധി കന്യാകുമാരിയില്‍ നടത്താനിരുന്ന ബോട്ട് യാത്ര റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം | കന്യാകുമാരിയില്‍ നടത്താനിരുന്ന ബോട്ട് യാത്രക്ക് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി കേരളത്തിലേക്ക് തിരിച്ചു. തിരഞ്ഞെടുപ്പ് മാനദണ്ഡം പാലിക്കുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് ബോട്ട് യാത്രക്ക് അനുമതി നിഷേധിച്ചത്.

അഞ്ച് പേരില്‍ കൂടുതല്‍ ബോട്ടില്‍ അനുവദിക്കാനാകില്ലെന്ന് കലക്ടര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ബോട്ടിനെ മറ്റ് 12 ബോട്ടുകളാണ് അനുഗമിക്കാന്‍ തയാറാക്കിയിരുന്നത്. ഇതോടെ ബോട്ട് യാത്ര റദ്ദാക്കുകയായിരുന്നു. ഇതിന് ശേഷം രാഹുല്‍ ഗാന്ധി നഗര്‍കോവിലിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും മടങ്ങി.

Latest