Saudi Arabia
കൊവിഡ് -19: സഊദിയില്‍ ആറ് മരണം , 317 പുതിയ കേസുകള്‍

ദമാം | സഊദിയില്‍ ഇരുപത്തി നാല് മണിക്കൂറിനിടെ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന ആറ് പേര്‍ മരിച്ചു. 335 പേര്‍ രോഗമുക്തരായി. പുതുതായി 317 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു
തലസ്ഥാനമായ റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 142 . മക്ക 45, കിഴക്കന്‍ പ്രവിശ്യ 72, നോര്‍ത്തേന്‍ ബോര്‍ഡ് 7, മദീന 7, അല്‍ ഖസീം 10, നജ്‌റാന്‍ 5, അല്‍ജോഫ് 6, അല്‍ബാഹ 4, അസീര്‍ 8, ഹൈല്‍ 3, തുടങ്ങി രാജ്യത്തെ 82 നഗരങ്ങിലാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതത്
രോഗം ബാധിച്ച് 2,560 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 492 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണുള്ളത് . മരണസംഖ്യ 6,500 ഉം രോഗമുക്തി നേടിയവര്‍ 368,640 ആയി ഉയര്‍ന്നിട്ടുണ്ട് .97.55 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക് .780,667 പേരാണ് 2021 ഫെബ്രുവരി വരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചത് .രോഗബാധിതരെ കണ്ടെത്തുന്നതിനായി 13,680,202 സ്രവ പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായും മന്ത്രാലയം പറഞ്ഞു