Connect with us

Gulf

യാത്രയയപ്പ് നൽകി

Published

|

Last Updated

ജിദ്ദ | കലാ, കായിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ  പ്രവർത്തന മേഖലകളിൽ നാലു പതിറ്റാണ്ടിന്റെ കർമനിരതമായ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന വി കെ റഊഫിന് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം യാത്രയയപ്പു നൽകി.

ചെയർമാൻ നസീർ വാവാക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ സി എച്ച് ബഷീർ സ്വാഗതവും ട്രഷറർ ബഷീർ മമ്പാട് നന്ദിയും പറഞ്ഞു. ഫോറം ജനറൽ കൺവീനർ മാമദു പൊന്നാനി, ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സംബന്ധിച്ചു.

ജീവകാരുണ്യപരവും മനുഷ്യത്വപരവുമായ തന്റെ സാമൂഹ്യ ഇടപെടലുകൾ തുടർന്നു കൊണ്ടേയിരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ വി കെ റഊഫ് പറഞ്ഞു.
---- facebook comment plugin here -----

Latest