Connect with us

National

ഉത്തരാഖണ്ഡിലെ മഞ്ഞുമല ദുരന്തം; മരിച്ചവരുടെ എണ്ണം 71 ആയി

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മഞ്ഞുമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി. ഇന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെയാണിത്. കലേശ്വറിലെ അളകനന്ദ നദീതീരത്താണ് മൃതദേഹം കണ്ടെടുത്തത്. ഇതില്‍ 40 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി ചമോലി ജില്ലാ പോലീസ് അറിയിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദുരന്തത്തില്‍ പെട്ട 205 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ദുരന്തമുണ്ടായ എന്‍ ടി പി സിയുടെ ജലവൈദ്യുത പദ്ധതി മേഖലയില്‍ 19 ദിവസമായി തിരച്ചില്‍ നടന്നുവരികയാണ്. അതിനിടെ, മുന്‍ കേന്ദ്ര മന്ത്രി ഉമാഭാരതി പ്രദേശം സന്ദര്‍ശിച്ചു.

Latest