Connect with us

Kerala

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

Published

|

Last Updated

തിരുവനന്തപുരം | കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാറിനെയും സംസ്ഥാനത്ത പിണറായി സര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷക പ്രക്ഷോഭം, ഇന്ധന വില അടക്കമുള്ള ദേശീയ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിനെ രാഹുല്‍ വിമര്‍ശിച്ചു. ഏതാനും കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കോടിക്കണക്കിന് സാധാരണക്കാരെ വഞ്ചിക്കുകയാണ് കേന്ദ്രം. താന്‍ നിത്യവും ബി ജെ പിയെയും ആര്‍ എസ് എസിനെയും വിമര്‍ശിക്കാറുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന വിവാദമടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പിണറായി സര്‍ക്കാറിനെതിരെയുള്ള വിമര്‍ശനം. പി എസ് സി ഉദ്യോഗാര്‍ഥി സമരം, താത്കാലിക നിയമനം അടക്കമുള്ളവയും അദ്ദേഹം ഉന്നയിച്ചു. ബി ജെ പിയും സി പി എമ്മും ഒത്തുകളിക്കുകയാണെന്നും രാഹുല്‍ ആരോപിച്ചു.

Latest