Connect with us

Alappuzha

സ്വർണമാണെന്ന് അറിഞ്ഞതോടെ മാലദ്വീപ് വിമാനത്താവളത്തിൽ പൊതി ഉപേക്ഷിച്ചെന്ന് ബിന്ദു

Published

|

Last Updated

ആലപ്പുഴ | തന്നെ ഏൽപ്പിച്ച പൊതിയില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞത് വിമാനത്തിനുള്ളില്‍ വെച്ചാണെന്ന് ബിന്ദു. ഇതോടെ ഭയന്നുപോകുകയും പൊതി മാല ദ്വീപിലെ വിമാനത്താവളത്തില്‍ ഉപേക്ഷിച്ചെന്നും അവർ അവകാശപ്പെട്ടു. ഹനീഫ എന്നയാളാണ് ദുബായില്‍വെച്ച് പൊതി നല്‍കിയത്.

ഫെബ്രുവരി 19-നാണ് ദുബായില്‍നിന്ന് മാല ദ്വീപ് വഴി ബിന്ദു കൊച്ചി വിമാനത്താവളത്തില്‍ എത്തിയത്. ദുബായ് വിമാനത്താവളത്തിലെ പരിശോധന പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയതിന് ശേഷമാണ് പൊതിയില്‍ സ്വര്‍ണമാണെന്ന് ഹനീഫ വിളിച്ചുപറഞ്ഞത്.

തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടാണ് ഉണര്‍ന്നത്. പത്തിരുപത് പേരുണ്ടായിരുന്നു. വീട് തല്ലിപ്പൊളിച്ച് അകത്തു കടന്നാണ് തട്ടിക്കൊണ്ടു പോയതെന്നും ബിന്ദു പറഞ്ഞു. ഹനീഫയുടെ ബന്ധുക്കളായ ഹാരിസ്, ശിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും കാറില്‍വെച്ച് ഇവര്‍ ഉപദ്രവിച്ചെന്നും ബിന്ദു വെളിപ്പെടുത്തി.

ആരോഗ്യനില മോശമായതിനാല്‍ ചോദ്യം ചെയ്യലില്‍നിന്ന് കസ്റ്റംസ് സംഘം പിന്‍വാങ്ങി. ആരോഗ്യനില മെച്ചപ്പെട്ടാല്‍ യുവതിയെ സമന്‍സ് നല്‍കി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു

Latest