കൊച്ചി | കതിരൂര്‍ മനോജ് വധക്കേസില്‍ ഒന്നാം പ്രതി വിക്രമന് സോപാധിക ജാമ്യം. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതുള്‍പ്പെടെ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി
ജാമ്യം അനുവദിച്ചിട്ടുള്ളത്.
2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍ എസ് എസ് നേതാവായിരുന്ന മനോജിനെ വാഹനത്തിനു നേരെ ബോംബെറിഞ്ഞ ശേഷം വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയത്. സെപ്തംബര്‍ 11 ന് വിക്രമനെ അറസ്റ്റ് ചെയ്തു. കേസില്‍ പി ജയരാജന്‍ ഉള്‍പ്പെടെ 15 പ്രതികള്‍ക്ക് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.