ലൈഫ് മിഷന്‍: ഡോളര്‍ കടത്തില്‍ സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി ഇ ഡി കേസെടുത്തു

Posted on: February 23, 2021 12:01 pm | Last updated: February 23, 2021 at 4:17 pm

കൊച്ചി | ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍, ഡോളര്‍ കടത്ത് കേസില്‍ യൂണിടാക് എം ഡി. സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഈപ്പനെ ഇ ഡി ഉടന്‍ ചോദ്യം ചെയ്യും.

1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തി എന്നതാണ് പ്രധാനപ്പെട്ട ആരോപണം. ഇതില്‍ അഞ്ച് പേരെ പ്രതിയാക്കി കസ്റ്റംസ് നേരത്തെ കേസെടുത്തിരുന്നു. ഡോളര്‍ കടത്തിലെ എല്ലാ ഇടപാടുകളും പുതിയ കേസിന്റെ പരിധിയില്‍ വരുമെന്ന് ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.