കസ്റ്റംസ് കമ്മീഷണറെ ആക്രമിച്ച സംഭവം; പ്രതികളുടെ മൊഴിയെടുത്തു

Posted on: February 23, 2021 8:37 am | Last updated: February 23, 2021 at 8:37 am

കൊച്ചി | സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളുടെ മൊഴിയെടുത്തു. വാഹനത്തില്‍ ഉണ്ടായിരുന്നവരുടെയും ഉടമകളുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.

കമ്മീഷണര്‍ സുമിത് കുമാറാണ് ആക്രമണത്തിനിരയായത്. ആക്രമിച്ചത് സ്വര്‍ണക്കടത്തു സംഘം തന്നെയെന്ന് കസ്റ്റംസ് ആവര്‍ത്തിച്ചു. മൊഴി പരിശോധിച്ച ശേഷം പ്രതികളെ വീണ്ടും വിളിപ്പിക്കും.