Connect with us

Kerala

യൂത്ത് ലീഗ് അഖിലേന്ത്യാ ജന. സെക്ര. സി കെ സുബൈര്‍ രാജിവെച്ചു

Published

|

Last Updated

കോഴിക്കോട് |മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി കെ സുബൈര്‍ രാജിവെച്ചു. കത്വ-ഉന്നാവ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് സി കെ സുബൈറിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമത്തിനിടെയാണ് രാജി. രാജിക്കത്ത് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് സമര്‍പ്പിച്ചതായാണ് വിവരം. ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കും രാജിക്കത്ത് നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് മുന്പ് സുബൈറിനെതിരെ മറ്റു ചില പരാതികള്‍ കൂടി ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ടെന്ന് ഒരു വിഭാഗം വാദമുയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ നേതൃത്വം രാജി ചോദിച്ചു വാങ്ങുകയായിരുന്നുവത്രെ.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി പട്ടികയില്‍ യൂത്ത് ലീഗ് പക്ഷത്ത് നിന്ന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ സി കെ സുബൈറിന്റെ പേര് കൂടി കേട്ടിരുന്നു. കൂടുതല്‍ നേതാക്കള്‍ക്ക് സീറ്റ് നല്‍കാനാകാത്ത സാഹചര്യത്തില്‍ സുബൈറിനെ ബലിയാടാക്കിയതായി ആരോപണവുമുയര്‍ന്നിട്ടുണ്ട്.

യൂത്ത് ലീഗ് ദേശീയ നേതൃത്വത്തിനെതിരെ ഉയര്‍ന്ന കത്വ-ഉന്നാവ ഫണ്ട് വിവാദത്തില്‍ സംസ്ഥാന മുസ്ലിം ലീഗ് നേതൃത്വം കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫണ്ട് തട്ടിപ്പ് ആരോപണം കേന്ദ്ര വിഷയമാണെന്നും അതിനാല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ നിലപാട്. കൂടാതെ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസും ഒഴിഞ്ഞുമാറിയ നിലപാടാണ് സ്വീകരിച്ചിരുന്നത്.

---- facebook comment plugin here -----

Latest