നൊവാക് ജോക്കോവിച്ചിന് 18-ാം ഗ്രാന്‍ഡ് സ്ലാം കിരീടം

Posted on: February 21, 2021 8:25 pm | Last updated: February 21, 2021 at 8:25 pm

മെല്‍ബണ്‍  | ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ റഷ്യയുടെ ഡാനില്‍ മെദ്വെദെവിനെ പരാജയപ്പെടുത്തി സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് കിരീടം.

ഞായറാഴ്ച റോഡ് ലാവെര്‍ അരീനയില്‍ നടന്ന പോരാട്ടില്‍ മൂന്ന് സെറ്റുകള്‍ നേടി ജോക്കോവിച്ച് കിരീടം ചൂടി

സ്‌കോര്‍: 7-5, 6-2, 6-2.

രണ്ടും മൂന്നും സെറ്റുകളില്‍ ആധികാരിക ജയത്തോടെയാണ് ജോക്കോ മെല്‍ബണ്‍ പാര്‍ക്കിലെ തന്റെ ഒമ്പതാം കിരീടവും 18-ാം ഗ്രാന്‍ഡ് സ്ലാമും സ്വന്തമാക്കിയത്.