Connect with us

Kerala

സർക്കാർ നടപടി അനുകൂലമല്ലെങ്കിൽ ചൊവ്വാഴ്ച മുതൽ നിരാഹാര സമരമെന്ന് പി എസ് സി ഉദ്യോഗാർഥികൾ

Published

|

Last Updated

തിരുവനന്തപുരം | സർക്കാർ നടപടി അനുകൂലമല്ലെങ്കിൽ മറ്റന്നാൾ മുതൽ നിരാഹാര സമരം നടത്തുമെന്ന് പി എസ്‍ സി ഉദ്യോഗാര്‍ഥികള്‍. സർക്കാരിൽ വിശ്വാസമുണ്ടെന്നും സർക്കാർ ഉത്തരവ് നാളെ ലഭിക്കുമെന്ന് പ്രതീക്ഷയെന്നും സമരക്കാർ പറഞ്ഞു.

കാത്തുകാത്തിരുന്ന് ചർച്ച നടന്നിട്ടും അനിശ്ചിതത്വം ഒഴിയുന്നില്ല. സി പി ഒ, എൽ ജി എസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർഥികൾ ചർച്ചക്ക് ശേഷവും സമരം തുടരുകയാണ്. ഇന്നലെ നൽകിയ ഉറപ്പുകൾ രേഖയാക്കി ഇന്ന് തന്നെയെത്തിക്കുമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രതീക്ഷ. മറിച്ചായാൽ ചൊവ്വാഴ്ച മുതൽ സമരം ശക്തമാക്കും.

ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എ ഡി ജി പി മനോജ് എബ്രഹാമും ഉദ്യോഗാർഥികളെ അറിയിച്ചത്. സമരം തുടരുന്ന ഉദ്യോഗാർത്ഥികളെ ഇന്ന് വീണ്ടും ഉദ്യോഗസ്ഥർ കണ്ടേക്കും. സമരം സമാധാനപരമാകണമെന്ന നിർദ്ദേശം ഉദ്യോഗാർത്ഥികൾ അംഗീകരിച്ചിട്ടുണ്ട്.

Latest