Connect with us

Kerala

കോണ്‍ഗ്രസ് മുന്‍കൈയില്‍ ലീഗ് നേതാക്കള്‍ തന്നോട് ചര്‍ച്ച നടത്തിയതായി കാരാട്ട് റസാഖ്; പ്രാദേശിക നേതാക്കള്‍ എതിര്‍ക്കുമെന്നതിനാല്‍ ചര്‍ച്ച കൊണ്ട് കാര്യമില്ല

Published

|

Last Updated

കോഴിക്കോട് | മുസ്ലിം ലീഗിലേക്ക് തിരികെ ചെല്ലുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍കൈയെടുത്ത് ലീഗ് നേതാക്കള്‍ തന്നോട് ചര്‍ച്ച നടത്തിയതായി കൊടുവള്ളി എം എല്‍ എ കാരാട്ട് റസാഖ്. കഴിഞ്ഞ തവണ എതിരായി മത്സരിച്ച പ്രാദേശിക ലീഗ് നേതാവടക്കമുള്ളവര്‍ തനിക്കെതിരെ നിലകൊള്ളുന്നതിനാല്‍ ചര്‍ച്ച കൊണ്ട് സ്വാഭാവികമായി കാര്യമില്ലെന്നും കാരാട്ട് റസാഖ് എം എല്‍ എ സ്വകാര്യ ചാനലിനോട് പറഞ്ഞു.

കഴിഞ്ഞ 15 ദിവസത്തിനിടെയാണ് ലീഗ് നേതാക്കള്‍ തന്നോട് ചര്‍ച്ച നടത്തിയത്. കോണ്‍ഗ്രസാണ് ചര്‍ച്ചക്ക് മുന്‍കൈയെടുത്തത്. ചര്‍ച്ച നടത്തിയ നേതാക്കളുടെ പേരുവിവരങ്ങളൊന്നും പറയുന്നില്ലെന്നും കാരാട്ട് റസാഖ് പറഞ്ഞു.

പ്രാദേശിക ലീഗ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാർട്ടി വിട്ട് എല്‍ ഡി എഫ് പിന്തുണയോടെ സ്വതന്ത്രനായി കൊടുവള്ളിയില്‍ അട്ടിമറി വിജയം നേടിയയാളാണ് കാരാട്ട് റസാഖ് എം എല്‍ എ.

---- facebook comment plugin here -----

Latest