യാത്രയയപ്പ് നല്‍കി

Posted on: February 20, 2021 6:06 pm | Last updated: February 20, 2021 at 6:06 pm

കുവൈറ്റ് സിറ്റി | 36 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്
തിരിക്കുന്ന ഐ സി എഫ് നാഷണല്‍ സര്‍വീസ് സെക്രട്ടറി അബ്ദുല്‍ അസീസ് മാസ്റ്റര്‍ക്ക് കുവൈറ്റ് സിറ്റി സെന്‍ട്രല്‍ കമ്മറ്റി യാത്രയയപ്പ് നല്‍കി.

മുഹമ്മദലി സഖാഫി പട്ടാമ്പി ആധ്യക്ഷം വഹിച്ചു. ഐ സി എഫ് ഫിനാന്‍സ് സെക്രട്ടറി അഹ്മദ് കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ പ്രസിഡന്റ്
അബ്ദുല്‍ ഹകീം ദാരിമി, സെക്രട്ടറി അബ്ദുല്ല വടകര, അബ്ദുല്‍ അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഹമ്മദ് ബാദുഷ മുട്ടനൂര്‍ സ്വാഗതവും ഉബൈദ് ഹാജി മായനാട് നന്ദിയും പറഞ്ഞു.

ALSO READ  ഐ സി എഫ് റിയാദ്‌ പ്രവാസി ഭാരതീയ ദിവസ് ആചരണം ജനു. 9ന്