Connect with us

Covid19

കൊവിഡ് പ്രതിരോധം; വ്യാപക പരിശോധന, നാല് സ്ഥാപനങ്ങള്‍ അടച്ചു

Published

|

Last Updated

ദുബൈ | കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനെതിരെ വ്യാപക പരിശോധന. ആളുകള്‍ കൂടുതലായി എത്തുന്ന റെസ്റ്റോറന്റുകള്‍, സലൂണുകള്‍, വ്യായാമ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ വ്യത്യസ്ത വകുപ്പുകള്‍ പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം നാല് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും 33 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായി നഗരസഭാധികൃതര്‍ അറിയിച്ചു. പൂട്ടിയവയില്‍ രണ്ട് വ്യായാമ കേന്ദ്രങ്ങളുണ്ട്. ഒന്ന് ട്രേഡ് സെന്റര്‍ ഭാഗത്തും മറ്റൊന്ന് അല്‍ റമൂലിലും. മറ്റ് രണ്ട് സ്ഥാപനങ്ങള്‍ സലൂണുകളാണ്.

സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പരിശോധന ശക്തിപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, 98 ശതമാനം സ്ഥാപനങ്ങളും മുന്‍കരുതല്‍ നടപടി സ്വീകരിക്കുന്നു. 2,443 സ്ഥാപനങ്ങള്‍ പരിശോധിച്ചപ്പോഴാണ് നാലെണ്ണം പൂട്ടേണ്ടി വന്നത്. കഴിഞ്ഞാഴ്ച ഉല്ലാസ നൗകകളിലും പരിശോധന നടന്നിരുന്നു. കൂട്ട വിരുന്ന് സത്കാരം നടത്തിയവര്‍ക്കെതിരെ നടപടി കൈക്കൊണ്ടു.

Latest