Connect with us

Kerala

കേരളത്തിലെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെ വിവിധ പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 2000 മെഗാവാട്ട് പുഗലൂര്‍ തൃശ്ശൂര്‍ പവര്‍ ട്രാന്‍സ്മിഷന്‍ പദ്ധതി,50 മെഗാവാട്ട് ശേഷിയുള്ള കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട് , തിരുവനന്തപുരത്ത് 37 കിലോ മീറ്റര്‍ ലോകോത്തര സ്മാര്‍ട്ട് റോഡ്, തിരുവനന്തപുരം ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ശിലാസ്ഥാപനവുമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്.

കേരളത്തിന്റെ വികസന യാത്രയില്‍ പ്രധാനപ്പെട്ട ചുവടുവെയ്പ്പാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹകരണം-വികസനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നമുക്ക് മുന്നോട്ടു നീങ്ങാം. അതിന് കേരളത്തിലെ ജനങ്ങളുടെ പിന്തുണ താന്‍ തേടുകയാണ്. കേരളത്തിന്റെ എല്ലാ പദ്ധതികളിലും തുടര്‍ന്നും സഹകരണം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

സദ്ഭരണത്തിനും വികസനത്തിനും മതമോ ജാതിയോ വംശമോ ലിംഗമോ ഭാഷയോ ഇല്ല. വികസനം എല്ലാവര്‍ക്കുമുള്ളതാണ്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനമെന്നതാണ് നമ്മുടെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Latest