Connect with us

Kerala

ഗവര്‍ണറാകാനില്ല, മുഖ്യമന്ത്രിയാകാന്‍ സന്നദ്ധമെന്ന് ഇ ശ്രീധരന്‍

Published

|

Last Updated

പാലക്കാട് | കേരളത്തിൽ ബി ജെ പിക്ക് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രിയാകാൻ താത്പര്യമുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഗവർണർ പദവിയോട് താത്പര്യമില്ലെന്നും അദ്ദേഹം പി ടി ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് 88കാരനായ ഇ ശ്രീധരൻ ബി ജെ പിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചത്. ശ്രീധരനും ഇത് ശരിവെച്ചു.

ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതു കൊണ്ട് തന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. ബി ജെ പി അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പ്രതികരിച്ചു.

താൻ ചേർന്നതോടെ ഇനി ബി ജെ പിയിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരിക്കുമെന്ന് ശ്രീധരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബി ജെ പി വർഗീയ പാർട്ടിയല്ലെന്നും ദേശസ്നേഹത്തിൽ മാത്രം ഊന്നി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും ശ്രീധരൻ അവകാശപ്പെട്ടിരുന്നു.

---- facebook comment plugin here -----