Connect with us

Kerala

പി എസ് സി ഉദ്യോഗാര്‍ഥികളോട് ചര്‍ച്ച ചെയ്യണമെന്ന് സര്‍ക്കാറിനോട് സി പി എം; ആവുന്നത് ചെയ്യാമെന്ന് സമരക്കാരോട് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം | സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തണമെന്ന് സി പി എം സെക്രട്ടറിയേറ്റ് സർക്കാറിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. അതിനിടെ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉറപ്പുനൽകി.

പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തും. ഉദ്യോഗാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും ഏത് സമയത്തും ചര്‍ച്ചയ്ക്കായി കടന്നുവരാമെന്നും മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

ഗവര്‍ണറുമായുള്ള ചര്‍ച്ചയില്‍ സന്തോഷമെന്ന് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. തന്നാലാവുന്നത് ചെയ്യാമെന്ന് ഗവർണർ വാക്ക് നല്‍കിയതായും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരമിരിക്കുന്ന ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രനാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്.

---- facebook comment plugin here -----

Latest