Connect with us

Kerala

സ്വര്‍ണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി; എന്‍ ഐ എ അപ്പീല്‍ തള്ളി

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസ് തീവ്രവാദത്തിന്റെ പരിധിയില്‍ വരില്ലെന്നും കസ്റ്റംസ് ആക്ടിന്റെ കീഴില്‍ വരുന്ന കുറ്റകൃത്യമാണിതെന്നും ഹൈക്കോടതി. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കീഴ്‌ക്കോടതി വിധിക്കെതിരായ എന്‍ ഐ എയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും വിധി അപ്പീലിന് മാത്രമായിരിക്കും ബാധകമെന്നും കോടതി
ചൂണ്ടിക്കാട്ടി.

കേസില്‍ യു എ പി എ സെക്ഷന്‍ 15 നിലനില്‍ക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എന്‍ ഐ എയുടെ വാദം.