Connect with us

Gulf

ദുബൈയിലേക്ക് മടങ്ങാന്‍ ജി ഡി ആര്‍ എഫ് എ അനുമതി ആവശ്യമില്ല

Published

|

Last Updated

ദുബൈ | വിദേശത്ത് നിന്ന് ദുബൈയിലേക്ക് മടങ്ങുന്നവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആര്‍ എഫ് എ) അനുമതി തേടേണ്ടതില്ലെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍. ഈ മാസം 12ന് തന്നെ നിര്‍ദേശം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. എമിറേറ്റ്സ് എയര്‍ലൈന്‍ കോള്‍ സെന്റര്‍ എക്സിക്യൂട്ടീവ് ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം, കൊവിഡ് നെഗറ്റിവ് സാക്ഷ്യപത്രം അനിവാര്യമാണ്.

ഈ മാസം 12 വരെ എല്ലാ ദുബൈ നിവാസികള്‍ക്കും എമിറേറ്റിലേക്ക് തിരികെ എത്തുന്നതിന് ജി ഡി ആര്‍ എഫ് എ അനുമതി ആവശ്യമായിരുന്നു. ഇനി നഗരത്തിലേക്ക് മടങ്ങിവരാനുള്ള ഏക നിബന്ധന നെഗറ്റീവ് കൊവിഡ് 19 പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റാണ്. പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലുള്ളതായിരിക്കണം പരിശോധനാ ഫലം.