Kerala
കെ സുധാകരന് ഭ്രാന്ത്; പേപ്പട്ടിയെ പോലെ പൊതുശല്യം: കെ കെ രാഗേഷ്

തിരുവനന്തപുരം | മുഖ്യമന്ത്രിയെ അധിക്ഷേപിച്ചു കൊണ്ട് തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തുന്ന കെ സുധാകരന് ഭ്രാന്താണെന്ന് കെ കെ രാഗേഷ് എം പി. പേപ്പട്ടിയെ പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിയിരിക്കുകയാണ് സുധാകരനെന്നും രാഗേഷ്
ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണ രൂപം:
കേരളത്തിന്റെ മുഖ്യമന്ത്രിയെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന സുധാകരന് ഭ്രാന്താണെന്ന് സാമാന്യബോധമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും. ജനങ്ങളോട് മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ലാതെ വന്നപ്പോള്‍ യു ഡി എഫിന്റെ നേതാക്കള്‍ തെക്കും വടക്കും നടന്ന് വായില്‍ തോന്നിയത് വിളിച്ചുപറയുകയാണ്. സുധാകരനാവട്ടെ, പേപ്പട്ടിയെപ്പോലെ ചെല്ലുന്നിടത്തെല്ലാം കുരച്ചും കടിച്ചും പൊതുശല്യമായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ജാത്യധിക്ഷേപമാണ് പ്രധാന കലാപരിപാടി. മുന്നില്‍ ഇളിച്ചിരുന്ന് പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മന്ദബുദ്ധിക്കൂട്ടങ്ങളുടെ കൈയടിയാണ് ഊര്‍ജം. ഈ ജീവിയെ ഇനിയും കൈകാര്യം ചെയ്തില്ലെങ്കില്‍ നാടിനാപത്താണ്. അതിന് രാഹുല്‍ ഗാന്ധി മുന്‍കൈയെടുക്കണം.