Connect with us

Kerala

പുതുതായി 3,051 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

Published

|

Last Updated

തിരുവനന്തപുരം | പുതുതായി 3051 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവയില്‍ മൂവായിരം തസ്തികകള്‍ ആരോഗ്യ വകുപ്പിലാണ്.

ചരിത്രത്തിലാദ്യമായാണ് ആരോഗ്യ, ആയുഷ് വകുപ്പുകളിൾ ഒരുമിച്ച് 3,000 തസ്തികകള് സൃഷ്ടിക്കുന്നത്. ഹെല്ത്ത് സര്വീസ് 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് 527, കണ്ണൂര് മെഡിക്കല് കോളേജ് 772, മലബാര് കാന്സര് സെന്റര് 33, ആയുഷ് വകുപ്പ് 300, മറ്റ് വിഭാഗങ്ങളായി 151 എന്നിങ്ങനെയാണ് ആകെ 3,000 തസ്തികകള് സൃഷ്ടിച്ചത്. വകുപ്പുകളിലെ ഏതൊക്കെ സ്ഥാപനങ്ങളില് ഏതൊക്കെ വിഭാഗങ്ങളിലാണ് തസ്തികകളെന്ന് പിന്നീട് തീരുമാനിക്കുന്നതായിരിക്കും.

ഇതോടെ തൊഴില്രഹിതരായ 3000 പേര്ക്ക് പി എസ് സി വഴി സ്ഥിര നിയമനം ലഭിക്കും. ഈ സര്ക്കാര് അധികാരത്തില് വന്ന ശേഷം ആരോഗ്യ മേഖലയില് ഇതുവരെ ആകെ 10,272 തസ്തികകളാണ് സൃഷ്ടിച്ചത്. മൊത്തം മുപ്പതിനായിരത്തിലേറെ തസ്തികകൾ സൃഷ്ടിച്ചു.

Latest