ചൊവ്വയില്‍ ഹെലികോപ്ടര്‍ പറത്താന്‍ നാസ

Posted on: February 16, 2021 6:51 pm | Last updated: February 16, 2021 at 6:51 pm

വാഷിംഗ്ടണ്‍ | ഭൂമിയില്‍ ആദ്യ വിമാനം പറന്ന് നൂറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മറ്റൊരു ഗ്രഹത്തില്‍ ഹെലികോപ്ടര്‍ പറത്താന്‍ നാസ. കഴിഞ്ഞ ദിവസം ചൊവ്വാഗ്രഹത്തിലെത്തിയ മാര്‍സ് 2020 ബഹിരാകാശ പേടകത്തിലാണ് ഹെലികോപ്ടര്‍ ഉള്ളത്.

ചെറിയ ഹെലികോപ്ടറാണ് പേടകത്തിലുള്ളത്. ഭൂമിയേക്കാള്‍ വെറും ഒരു ശതമാനം സാന്ദ്രതയുള്ള ചൊവ്വാ ഉപരിതലത്തില്‍ ഹെലികോപ്ടര്‍ പറത്തുക വളരെ പ്രയാസമാണ്. ഹെലികോപ്ടര്‍ എന്നാണ് നാസ പറയുന്നതെങ്കിലും മിനി ഡ്രോണ്‍ ആണിത്.

വെറും 1.8 കിലോ ഗ്രാമാണ് ഭാരം. ഇതിന്റെ ബ്ലേഡുകള്‍ ഡ്രോണിന്റേതിനേക്കാള്‍ വലുതും അഞ്ച് മടങ്ങ് വേഗത്തില്‍ കറങ്ങുന്നതുമാണ്. ഗുരുത്വാകര്‍ഷണം ഭൂമിയേക്കാള്‍ കുറവായത് ഹെലികോപ്ടറിന് സഹായമാകും. രണ്ട് ക്യാമറ, കംപ്യൂട്ടറുകള്‍, നാവിഗേഷന്‍ സെന്‍സറുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ALSO READ  ഇനിയൊരു ആണവ യുദ്ധമുണ്ടായാല്‍ സംഭവിക്കുക കൊടുംവരള്‍ച്ചയും സമുദ്രജൈവ സമ്പത്ത് കുറയലും