Connect with us

National

ഉത്തരാഖണ്ഡ് ദുരന്തഭൂമിയില്‍ നൊമ്പര കാഴ്ചയായി ബ്ലാക്കി

Published

|

Last Updated

ഡെറാഡൂണ്‍ | ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന തപോവന്‍ തുരങ്കത്തിന് മുന്നില്‍ ദിവസങ്ങളായി തന്റെ യജമാനന് വേണ്ടി കാത്തിരിക്കുകയാണ് ബ്ലാക്കി എന്ന നായ. തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ വലിയ ശ്രമം നടത്തുന്ന സ്ഥലത്താണ് ദിവസങ്ങളായി ഈ നായ കാത്തിരിക്കുന്നത്. കഴിഞ്ഞ ഏഴിന് ദുരന്തം ഉണ്ടായത് മുതല്‍ നായ ഈ പ്രദേശത്തുണ്ട്.

തപോവന്‍ ജലവൈദ്യുത പദ്ധതി നിര്‍മാണ പ്രദേശത്താണ് ബ്ലാക്കി എന്ന നായ ജനിച്ചത്. പദ്ധതിയുടെ ഭാഗമായ ജോലിക്കാരാണ് ഇതിനെ പരിപാലിച്ചതും വളര്‍ത്തിയതും. ദുരന്തത്തിന് മുമ്പ് പകല്‍ മുഴുവന്‍ ബ്ലാക്കി നിര്‍മാണം നടക്കുന്ന പ്രദേശത്ത് ചുറ്റിപ്പറ്റിയുണ്ടാകും. രാത്രിയോടെ പോകും.

ദുരന്തമുണ്ടായ ഞായറാഴ്ച വൈകിട്ട് ബ്ലാക്കി പദ്ധതി നിര്‍മാണ സ്ഥലത്തുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെയാണ് എത്തിയത്. അപ്പോഴാണ് തന്റെ പരിപാലകരെ കാണാനില്ലെന്ന് നായ മനസ്സിലാക്കിയത്. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ നിന്ന് നായയെ മാറ്റുമ്പോഴെല്ലാം അധികം വൈകാതെ ഇത് തിരിച്ചെത്തും. വീഡിയോ കാണാം:

 

Latest