Connect with us

Kerala

എസ് ഹരീഷിന്റെ 'മീശ'ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്

Published

|

Last Updated

തിരുവനന്തപുരം | മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എസ് ഹരീഷിന്റെ മീശക്ക് ലഭിച്ചു. കവിതക്കുള്ള അവാര്‍ഡ് പി രാമനും വിനോയ് തോമസിന് മികച്ച ചെറുകഥക്കുള്ള അവാര്‍ഡും ലഭിച്ചു.

അരുണ്‍ എഴുത്തച്ഛന് മികച്ച യാത്രാവിവരണത്തിനുള്ള അവാര്‍ഡ് ലഭിച്ചു. പി വത്സലക്കും എന്‍ വി പി ഉണ്ണിത്തിരിക്കും അക്കാദമി വിശിഷ്ടാംഗത്വം നല്‍കി.

മാതൃഭൂമി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്നതിനിടെ സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാതിവഴിയില്‍ പ്രസിദ്ധീകരണം നിര്‍ത്തിയ നോവലാണ് ഹരീഷിന്റെ മീശ.

---- facebook comment plugin here -----

Latest