അത്യുഗ്രന്‍ സവിശേഷതകളോടെ സാംസംഗ് ഗ്യാലക്‌സി എഫ്62 ഇന്ത്യയില്‍

Posted on: February 15, 2021 2:00 pm | Last updated: February 15, 2021 at 2:00 pm

ന്യൂഡല്‍ഹി | ഗ്യാലക്‌സി എഫ് സീരീസിലെ പുതിയ മോഡലായ എഫ്62 ഇന്ത്യന്‍ വിപണിയിലെത്തിച്ച് സാംസംഗ്. ക്വാഡ് റിയര്‍ ക്യാമറ, 7,000 എം എ എച്ച് ബാറ്ററി പോലുള്ള മികച്ച സവിശേഷതകളോടെയാണ് ഫോണ്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്. ഫെബ്രുവരി 22ന് ഉച്ചക്ക് 12 മണി മുതല്‍ ഓണ്‍ലൈനിലും അല്ലാതെയും ഫോണ്‍ വാങ്ങാം.

ബേസ് മോഡലായ 6ജിബി + 128ജിബിക്ക് 23,999 രൂപയാണ് വില. 8ജിബി + 128ജിബി മോഡലിന് 25,999 രൂപയാകും. ലേസര്‍ ബ്ലൂ, ലേസര്‍ ഗ്രീന്‍, ലേസര്‍ ഗ്രേ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

പിറകുവശത്തെ നാല് ക്യാമറകളില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി. 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗ്ള്‍ ലെന്‍സ്, 5 മെഗാപിക്‌സല്‍ വീതം മാക്രോ ഷൂട്ടര്‍, ഡെപ്ത് സെന്‍സര്‍ എന്നിവയുമുണ്ട്. 32 മെഗാപിക്‌സല്‍ ആണ് സെല്‍ഫി ക്യാമറ.

ALSO READ  ക്വാഡ് റിയര്‍ ക്യാമറ, 6,000 എം എ എച്ച് ബാറ്ററി; പതിനായിരത്തിന് താഴെ അടിപൊളി ഫീച്ചറുകളുമായി സ്മാര്‍ട്ട് ഫോണ്‍