Connect with us

Kerala

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക റമസാനടക്കം പരിഗണിച്ച്; സുനില്‍ അറോറ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച സാധ്യതകള്‍ വിവരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോള്‍ വിഷു, ഈസ്റ്റര്‍, റമസാന്‍ എന്നിവയും പരീക്ഷകളും കമ്മീഷന്‍ പരിഗണിക്കും. ഇക്കാര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. മലപ്പുറം പാര്‍ലിമെന്റ് ഉപ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തുമെന്നും സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് മൂന്ന് ജില്ലകളാണ് പ്രശ്നബാധിത പട്ടികയിലുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കും. കൊവിഡ് വ്യാപനം പരിഗണിച്ച് പോളിംഗ് ബൂത്തില്‍ നിയന്ത്രണമുണ്ടാകും. ഓരോ ബൂത്തിലും 500 മുതല്‍ 1000 വരെ വോട്ടര്‍മാര്‍ മാത്രമേ പാടുള്ളു. കൊവിഡ് കാലത്ത് ബിഹാര്‍ നിയമസഭാ തിതരഞ്ഞെടുപ്പ് നടത്തിയ അനുഭവം കമ്മിഷനുണ്ട്. അതുകൊണ്ട് ഇത്തവണ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തും. അവസാന ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്ക് വോട്ടു ചെയ്യാം. കേരളത്തില്‍ എക്കാലത്തും മികച്ച പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Latest