Connect with us

National

ഗ്രെറ്റ ടൂള്‍കിറ്റ് കേസ്: യുവ പരിസ്ഥിതി പ്രവര്‍ത്തകയെ ഡല്‍ഹി പോലീസ് ബെംഗളുരുവില്‍ അറസ്റ്റ് ചെയ്തു

Published

|

Last Updated

ബെംഗളൂരു | ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു. 21കാരിയായ ദിഷ രവിയെയാണ് ഡല്‍ഹി പോലീസ് ബെംഗളുരുവില്‍ അറസ്റ്റ് ചെയ്തത്.

സോലദേവനഹള്ളിയിലെ വീട്ടില്‍ വച്ച് അറസ്റ്റിലായ ദിഷയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. 2018 ല്‍ ആരംഭിച്ച ഫ്രെയ്ഡേസ് ഫോര്‍ ഫ്യുച്ചര്‍ ( എഎഎ) സംഘടനയുടെ സഹ സ്ഥാപക ആണ് ദിഷ.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബെയുടെ ട്വീറ്റാണ് കേസിന് ആധാരം. ജനുവരി 26ന് നടന്ന കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഗ്രെറ്റ ഒരു ടൂള്‍കിറ്റ് ട്വീറ്റ് ചെയ്തിരുന്നു. കര്‍ഷകസമരങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളാണ് ആ കിറ്റിലുണ്ടായിരുന്നത്.

വിവാദമായ ഈ കിറ്റിന് പിന്നില്‍ ഖാലിസ്ഥാനി അനുകൂല സംഘടനയാണെന്നാണ് പോലീസ് വാദിക്കുന്നത്. ഇന്ത്യയെയും കേന്ദ്രസര്‍ക്കാരിനെയും അന്താരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും പോലീസ് ആരോപിക്കുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Latest