Connect with us

Kerala

തുടര്‍ച്ചയായ ആറാം ദിനവും ഇന്ധന വിലയില്‍ വര്‍ധന

Published

|

Last Updated

കൊച്ചി  | പതിവ് തെറ്റിക്കാതെ ഇന്ധന വില ഇന്നും കൂടി . സംസ്ഥാനത്ത് തുടര്‍ച്ചയായ ആറാം ദിവസമാണ് വില വര്‍ധിച്ചിരിക്കുന്നത്. പെട്രോളിന് 29 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്.

തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 90.68 രൂപയും ഡീസലിന് 84.83 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 88.89 രൂപയും ഡീസലിന് 83.48 രൂപയുമായി ഉയര്‍ന്നിട്ടുണ്ട്.

തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്.