Connect with us

International

ടെക്‌സാസില്‍ 130ലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറ് മരണം

Published

|

Last Updated

ഹൂസ്റ്റണ്‍ | അമേരിക്കയില്‍ കനത്ത മഞ്ഞ് വീഴ്ചയില്‍ കാഴ്ച തടസപ്പെട്ടുണ്ടായ വാഹന അപകടത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അമേരിക്കയിലെ ടെക്സസിലുള്ള അന്തര്‍സംസ്ഥാന പാതയിലാണ് 130ലധികം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

കാറുകളും ട്രക്കുകളും പരസ്പരം കൂട്ടിയിടിച്ച് തകര്‍ന്ന അവസ്ഥയിലാണ്. നിരവധിയാളുകള്‍ വാഹനങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ പുറത്തെത്തിക്കാന്‍ ഹൈഡ്രോളിക് റെസ്‌ക്യു ഉപകരണങ്ങളുടെ സഹായം ആവശ്യമായി വേണ്ടി വരുമെന്ന് ഫോര്‍ത്ത് വര്‍ത്ത് ഫയര്‍ ചീഫ് ജിം ഡേവിസ് പറഞ്ഞു.

മഞ്ഞും മഞ്ഞ് വീഴചയെയും തുടര്‍ന്ന് ചില വിമാനങ്ങള്‍ സര്‍വീസ് നടത്താന്‍ വൈകി. കെന്റക്കിയില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. റോഡുകളും വൈദ്യുതി ലൈനുകളും തകര്‍ന്ന അവസ്ഥയിലാണ്. തെക്കന്‍ ഇന്ത്യാനയില്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിട്ടു.

Latest