Kerala
കേരളത്തിലെ പ്രതിപക്ഷം വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നു: ഡി രാജ
ന്യൂഡല്‍ഹി | ശബരിമല ആചാരങ്ങളുടെ പേരില്‍ കേരളത്തിലെ പ്രതിപക്ഷം വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്ന് സി പി ഐ ജനറല്‍ സെക്രട്ടരി ഡി രാജ. ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ നയം മാറ്റിയിട്ടില്ല. സുപ്രീം കോടതി വിധിക്കായി കാത്തുനില്‍ക്കുകയാണ്. ലിംഗ തുല്യത എന്നത് പാര്‍ട്ടിയുട നിലപാടാണ്.
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്കായി കാക്കുന്നു. എന്നാല്‍ നയം മാറ്റിയിട്ടില്ലെന്നും ഡി രാജ പറഞ്ഞു.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സി പി ഐയുടെ മൂന്ന് മന്ത്രിമാരെ മത്സര രംഗത്ത് നിന്നും ഒഴിവാക്കുന്ന കാര്യത്തില്‍ വിജയസാധ്യതയെ പരിശോധിച്ച് കേരള നേതൃത്വം തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസും വിവാദങ്ങളും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകില്ലെന്നും രാജ പറഞ്ഞു. കേരളത്തില്‍ ബിജെപി സ്വാധീനമുറപ്പിക്കുന്നതില്‍ ജാഗ്രത വേണമെന്നും രാജ കൂട്ടിച്ചേര്‍ത്തു.







