Connect with us

National

രാജ്യത്ത് 24 മണിക്കൂറിനിടെ 12,923 പേര്‍ക്ക് കൂടി കൊവിഡ്; 108 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,923 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,08,71,294 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 11,764 പേര്‍ രോഗമുക്തി നേടുകയും 108 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

1,42,562 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 1,05,73,372 പേര്‍ ഇതുവരെ രോഗ മുക്തി നേടി. 1,55,360 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്‌

Latest