Connect with us

Kerala

സോളാര്‍ തട്ടിപ്പ്: കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ വിധി ഇന്ന്

Published

|

Last Updated

കോഴിക്കോട്  |സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. കോഴിക്കോട് സ്വദേശി അബ്ദുള്‍ മജീദില്‍ നിന്ന് 4270000 രൂപ സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ സരിതയും ബിജു രാധാകൃഷ്ണനും വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് ഇന്ന് വിധി വരാനിരിക്കുന്നത്.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ കഴിഞ്ഞയാഴ്ച വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തന്നെ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസുകളിലൊന്നാണിത്. 2012 ലാണ് കോഴിക്കോട് കസബ പോലീസ് കേസ് രജിസറ്റര്‍ ചെയ്തത്.

Latest