Connect with us

Kerala

വാളയാര്‍ സമരം: പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി

Published

|

Last Updated

പാലക്കാട്  | വാളയാറില്‍ നിരാഹാരസമരം ചെയ്തുവന്നിരുന്ന പെമ്പിളൈ ഒരുമൈ സമര നേതാവ് ഗോമതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. അഞ്ച് ദിവസമായി നിരാഹാരം ഇരിക്കുന്ന ഗോമതിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് നടപടി. ജില്ലാ ആശുപത്രിയിലേക്കാണ് ഗോമതിയെ മാറ്റിയത്.

അതേസമയം അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് നടപടിയെടുത്തില്ലെങ്കില്‍ തലമുണ്ഡനം ചെയ്യുമെന്ന് ഇവര്‍ പറഞ്ഞു.

വാളയാര്‍ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പതിനഞ്ച് ദിവസമായി സത്യഗ്രഹപ്പന്തലിലാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ.