Connect with us

Kerala

ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പില്‍ ചോര്‍ച്ച; ഓയില്‍ കടലിലേക്ക് പടര്‍ന്നു

Published

|

Last Updated

തിരുവനന്തപുരം |ടൈറ്റാനിയം ഫാക്ടറിയിലെ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ ഓടയിലൂടെ കടലിലേക്ക് പരന്നു. വേളി മുതല്‍ പുതുക്കുറുച്ചി വരെ കടലില്‍ വ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. അതേ സമയം ചോര്‍ച്ച അടച്ചതായി കമ്പനി അധികൃതര്‍ വ്യക്തമാക്കി. എണ്ണ പടര്‍ന്ന മണല്‍ എത്രയും പെട്ടന്ന് നീക്കം ചെയ്യു. കടലില്‍ എത്രമാത്രം എണ്ണ പടര്‍ന്നുവെന്നറിയാന്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണത്തിനിറങ്ങിയിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് ലീക്കേജ് ഉണ്ടായത്. മീന്‍ പിടിക്കുകയായിരുന്ന മത്സ്യ തൊഴിലാളികലാണ് ഫര്‍ണസ് ഓയില്‍ കടലില്‍ വ്യാപിക്കുന്നത് കണ്ടത്. ഇവര്‍ ഉടന്‍ തന്നെ ടൈറ്റാനിയം അധികൃതരെ വിവരം അറിയിച്ചു. അവര്‍ നടത്തിയ പരിശോധനയിലാണ് പൈപ്പ് പൊട്ടിയതായി കണ്ടെത്തിയത്. ഗ്ലാസ് പൗഡര്‍ നിര്‍മിക്കുന്നതിനുള്ള ഇന്ധനമായാണ് ഓയില്‍ ഉപയോഗിക്കുന്നത്.
എന്നാല്‍ വലിയതോതില്‍ ഓയില്‍ വേളി മുതല്‍ പുതുക്കുറുച്ചി വരെ ഓയില്‍ വ്യാപിച്ചതായാണ് പ്രാഥമിക വിവരം.

ലീക്കേജ് ഉണ്ടായ ഭാഗത്ത് നിന്നുളള മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഓയില്‍ ലീക്കേജുണ്ടായ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി.