Connect with us

Kerala

പതിവ് തെറ്റിക്കാതെ ഇന്ധന വില ഇന്നും കൂട്ടി

Published

|

Last Updated

തിരുവനന്തപുരം |  ഭരണകൂടത്തിന്റെ തണലില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന നടപടികള്‍ എണ്ണക്കമ്പനികള്‍ തുടരുന്നു. ജനങ്ങളില്‍ നിന്ന് ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച എണ്ണക്കമ്പികള്‍ ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 89.48 രൂപയായി. ഡീസലിന് വില 83.59 ആയി ഉയര്‍ന്നു.

കൊച്ചിയിലെ പെട്രോള്‍ വില 87.76 ഉം ഡീസലിന് വില 81.92 ഉം ആയി. ഇന്ധന വിലയില്‍ എട്ട് മാസം കൊണ്ട് വര്‍ധിച്ചത് 16 രൂപ 30 പൈസയാണ്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ പെട്രോള്‍ വില 90ലെത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest