ശരത് പവാര്‍- മാണി സി കാപ്പന്‍ കൂടിക്കാഴ്ച നാളെ; നിര്‍ണായക പ്രഖ്യാപനങ്ങളുണ്ടായേക്കും

Posted on: February 9, 2021 11:24 pm | Last updated: February 9, 2021 at 11:24 pm

തിരുവനന്തപുരം | എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി മാണി സി കാപ്പന്‍ നാളെ കൂടിക്കാഴ്ച നടത്തും. മാണി സി കാപ്പന്‍ ഇടത് മുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. പാലാ സീറ്റ് എന്‍സിപിക്ക് നല്‍കാന്‍ ഇടതുമുന്നണി വിമുഖത കാട്ടുകയാണ്. ഇതോടെ മാണി സി കാപ്പന്‍ ഇടതു മുന്നണി വിട്ടു യുഡിഎഫില്‍ ചേക്കേറാന്‍ തീരുമാനിച്ചേക്കുമെന്നാണ് സൂചന.

ശരദ് പവാര്‍, മാണി സി കാപ്പന്‍ കൂടിക്കാഴ്ചക്കുശേഷം നിര്‍ണായക പഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം. പാലാ സീറ്റിന്റെ പേരില്‍ മാണി സി കാപ്പനൊപ്പം ഒരു വിഭാഗം പാര്‍ട്ടി വിട്ടാല്‍ എന്‍സിപിയെ രണ്ടാക്കി ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനുള്ള തന്ത്രങ്ങള്‍ ഇടത് മുന്നണി മെനയുമെന്നാണറിയുന്നത്.