Connect with us

Covid19

ലോകത്ത് കൊവിഡില്‍ പൊലിഞ്ഞത് 23.35 ലക്ഷം ജീവനുകള്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി അറുപത്തിയൊമ്പത് ലക്ഷം പിന്നിട്ടതായി വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍. 24 മണിക്കൂറിനിടെ മാത്രം മൂന്ന് ലക്ഷത്തിലധികം കേസുകളുണ്ടായി. നിരവധി രാജ്യങ്ങള്‍ വൈറസിന്റെ രണ്ടാംഘട്ട വ്യാപന ഭീതിയിലാണ്. വൈറസ് മൂലം ഇതിനകം 23.35 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഏഴ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളിലുള്ളത്. യുഎസില്‍ രണ്ട് കോടി എഴുപത്തിയാറ് ലക്ഷം വൈറസ് ബാധിതരാണ് ഉള്ളത്. 4.76 ലക്ഷം പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇന്ത്യയില്‍ 1,08,47,790 കേസും മരണം 1.55 ലക്ഷവുമായി ഉയര്‍ന്നു. ബ്രസീലില്‍ തൊണ്ണൂറ്റിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്.

 

 

Latest