Connect with us

Saudi Arabia

കൊവിഡ് വൈറസ് മുന്‍കരുതല്‍; മക്കയില്‍ പക്ഷി വില്‍പന കേന്ദ്രങ്ങള്‍ അടപ്പിച്ചു

Published

|

Last Updated

മക്ക | കൊവിഡ് വൈറസ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മക്ക മുനിസിപ്പാലിറ്റിയില്‍ പക്ഷികളുടെ വില്‍പ്പന നിര്‍ത്തിവച്ചതായി സഊദി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി മുന്‍സിപ്പാലിറ്റിയുടെ കീഴില്‍ പ്രത്യേക നിരീക്ഷണ ടീമുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും പരിശോധന ശക്തമായി തുടരുമെന്നും മക്ക മേയര്‍ മുഹമ്മദ് അബ്ദുല്ല പറഞ്ഞു

രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്നും, നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയോ നേരിട്ടോ റിപ്പോര്‍ട്ട് ചെയ്യാന്‍ മുന്‍സിപ്പാലിറ്റി പൊതുജങ്ങളോട് ആവശ്യപ്പെട്ടു.