കുവൈത്തിൽ പോകാൻ ദുബൈയിൽ ക്വാറന്റൈനിൽ കഴിഞ്ഞ പ്രവാസി കൊവിഡ് ബാധിച്ച് മരിച്ചു

Posted on: February 8, 2021 4:23 pm | Last updated: February 8, 2021 at 4:23 pm

ദുബൈ | നാട്ടിൽ നിന്നും കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിന് ദുബൈയിലെത്തി ക്വാറന്റൈനിൽ കഴിയവേ കൊവിഡ് ബാധിച്ച്  കോഴഞ്ചേരി സ്വദേശി മരണമടഞ്ഞു.

ചുട്ടിപ്പാറയിൽ മാത്യൂസ് കോശി  (രാജൻ – 65) ആണ് മരിച്ചത്. ഭാര്യ; കീഴുകര കുരീക്കാട്ടിൽ സിസി. മക്കൾ; രമ്യ, സൗമ്യ.

കുവൈത്ത് ലിമ പെട്രോളിയം കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്നു.