കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്ന് കാണാതായ ബസ് കണ്ടെത്തി

Posted on: February 8, 2021 12:36 pm | Last updated: February 8, 2021 at 12:36 pm

കൊല്ലം | കൊട്ടാരക്കര ഡിപ്പോയില്‍ നിന്ന് കാണാതായ കെ എസ് ആര്‍ ടി സി ബസ് കണ്ടെത്തി. കെ എല്‍ 15, 7508 നമ്പര്‍ വേണാട് ബസാണ് പാരിപ്പള്ളിയില്‍ നിന്ന് കണ്ടെത്തിയത്. ബസ് മോഷണം പോയതായി ചൂണ്ടിക്കാട്ടി ് കെ എസ് ആര്‍ ടി സി കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിരുന്നു. ഡിപ്പോക്ക് സമീപം കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫീസിന് മുന്നില്‍ നിന്നാണ് ഇന്നലെ രാത്രിയാണ് ബസ് കാണാതായത്. ഇന്ന് ഉച്ചയോടെ ബസ് കണ്ടെത്തിയതായി പോലീസ് അറിയിക്കുകയായിരുന്നു.